Sunday 16 March 2008

ഞാനും ബൂലോകത്തേക്ക്

ഞാന്‍ ‍രണ്ടു വര്‍ഷമായി ബ്ലോഗു വായിക്കുന്നു. എന്തേ ഒന്നും എഴുതുന്നില്ല എന്ന ചോദ്യം കുറേ നാളായി മനസ്സില്‍ കിടന്നിങ്ങനെ വീര്‍പ്പു മുട്ടുന്നു. ഗള്‍ഫില്‍ വച്ചു നീ കഥകളും അനുഭവങ്ങളും ഒക്കെ എഴുതിയിരുന്നതല്ലെ എന്നു സ്നേഹിതര്‍ ചോദിക്കുന്നു. എനിക്കറിയില്ല, ഇംഗ്ലണ്ടില്‍ എത്തിയതോടെ എഴുത്തെല്ലാം മറന്നു പോയി. ഇവിടുത്തെ തണുപ്പുകൊണ്ടാണോ എന്നറിയില്ല. പിന്നെ അനുഭവങ്ങള്‍ എഴുതാന്‍ ഗള്‍ഫിലെപോലെ ഇവിടെ ജീവിതത്തിന് എരിവും, പുളിവും, നൊമ്പരവും കുറവാണ്. ആകെ കാണുന്നത് പണമുണ്ടാക്കാനും ആളാകാനുമുള്ള മലയാളിയുടെ വ്യഗ്രത മാത്രം. എങ്കിലും ഞാന്‍ എഴുതാം- ചുറ്റുമുള്ള ജീവിതങ്ങളെക്കുറിച്ച്, മോഹഭ്ംഗ ങ്ങളെക്കുറിച്ച്, ഈ നാടിനെക്കുറിച്ച്... തെറ്റുകള്‍ പൊറുക്കണേ... അനുഗ്രഹിക്കണേ...

5 comments:

അലമ്പന്‍ said...

കടന്നു വരൂ ... കടന്നു വരൂ ... അറച്ചുനില്‍ക്കാതെ മടിച്ചു നില്‍ക്കാതെ കടന്നു വരൂ ...

അനുഭവങ്ങള്‍ എല്ലായിടത്തും ഉണ്ട്‌. അതിങ്ങോട്ട്‌ എഴിതിക്കോന്നെയ്‌ ...

അപ്പോ എല്ലാം പറഞ്ഞപോലെ ..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സ്വാഗതം മനോജ്.
ആശംസകള്‍

കണ്ണൂരാന്‍ - KANNURAN said...

ബൂലോഗത്തേക്കു സുസ്വാഗതം

ശ്രീ said...

സ്വാഗതം സുഹൃത്തേ... അവിടുത്തെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിയ്ക്കുന്നു. എഴുതി തുടങ്ങൂ...
:)

അഭയാര്‍ത്ഥി said...

നന്ദി സുഹൃത്തുക്കളേ. ഇവിടുത്തെ വിശേഷങ്ങള്‍ പറയാന്‍ മാത്രമൊന്നും ഇല്ല. അകത്തും പുറത്തും തണുപ്പു തന്നെ. ആകെ ഒരു മരവിപ്പ്. സ്നേഹബന്ധങ്ങള്‍ വിരളം. ആര്‍ക്കും സമയമില്ല. ജോലിയും, ഓവര്‍ടൈമും,extra-ഓവര്‍ടൈമും, കുട്ടികളേ നോട്ടവുമൊക്കെയായി എല്ലാവരും തിരക്കിലാണെന്നു പറയാം. അതിനിടയില്‍ ആഘോഷങ്ങള്‍, പാര്‍ട്ടികള്‍, ധ്യാനങ്ങള്‍,അസ്സോസിയേഷന്‍ പരിപാടികള്‍... ഞാന്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ ബൂലോഗത്തിലൂടെയൊക്കെ കറങ്ങി ഇങ്ങനെ പോവുന്നു. വീണ്ടും സന്ധിക്കും വരെ വ്ണക്കം!