Monday, 17 March 2008
അച്ചായന്റെ ബി.ബി.സി ജോലി
അന്നൊരു ഞായറാഴ്ച ആയിരുന്നു. ഇംഗ്ലണ്ടില്‍ വന്നിട്ട് ഒരാഴ്ച ആയതേയുള്ളൂ. ആരെങ്കിലും മലയാളികളെ പരിചയപ്പെടാമെന്നു കരുതിയും കൂടിയാണ് പള്ളിയില്‍ പോയത്. കുര്‍ബ്ബാന കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ മധ്യവയസ്കനായ ഒരു അച്ചായന്‍ വന്നു കൈ തന്നു. പരിചയപ്പെടലിനിടയില്‍ അച്ചായന്‍ എവിടാണു ജോലി ചെയ്യുന്നതെന്നു ഞാന്‍ ചോദിച്ചു. “ഞാനെ ഇവിടെ ബി.ബി.സി ലാ“. പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് അയാളോട് അസൂയ തോന്നി. ഒരു മലയാളിക്ക് ബി.ബി.സിയില്‍ ജോലിയേ... അതിന്റെ അഹങ്കാരമൊന്നും അദ്ദേഹതിനില്ലതാനും. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അടുത്തുള്ള ഓള്‍ഡ് ഏജ് ഹോമിന്റെ മുന്‍പില്‍ വച്ചദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനോടു ചോദിച്ചു: “ഇതല്ലെ നമ്മുടെ ബി.ബി.സിയില്‍ ജോലിയുള്ള അച്ചായന്‍“? സുഹൃത്ത് പൊട്ടിച്ചിരിച്ചു. എന്നിട്ടെന്നോടു പറഞ്ഞു; ഇവിടെ കെയര്‍ അസിസ്റ്റന്റു ജോലിക്കു പറയുന്ന പേരാണത്. ബി.ബി.സി എന്നാല്‍ ബ്രിട്ടീഷ് ബോട്ടം ക്ലീനിംഗ്!!!
Subscribe to:
Post Comments (Atom)
2 comments:
ഈ അച്ചായന്റെ ഒടുക്കത്തേ ഒരു ഹ്യൂമര്‍ സെന്‍സേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.
U.K യിലെ ആദ്യാനുഭവങ്ങളില്‍ ഒന്ന്.
നർമ്മം കൊണ്ടാണല്ലൊ തുടക്കം
പോരട്ടേ ഇനിയും ഇതുപോലുള്ള വിറ്റുകൾ...
Post a Comment