Saturday 11 October 2008

അൽഫോൻസാമ്മ


കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തപ്പെടുന്ന ആദ്യ ഭാരതീയ എന്ന നിലയിൽ അൽഫോൻസാമ്മ ശ്രദ്ദേയയാവുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ ഭരണങ്ങാനം എന്ന ഗ്രാമത്തിലെ ഒരു സന്യാസ ഭവനത്തിൽ വെറും 24 വർഷം രോഗങ്ങളോടും, വേദനയോടും മല്ലടിച്ചു ജീവിച്ചു മരിച്ച ആ കന്യാസ്ത്രീ ഇന്നു ലോകം മുഴുവൻ അറിയപ്പെടുന്നവളാകുന്നു. ബൗദ്ധികതയുടെയും ദൈവനിഷേധത്തിന്റെയും ആത്മീയവാണിഭങ്ങളുടേയും ഈ കാലഘട്ടത്തിൽ അൽഫോൻസാമ്മയുടെ വിശുദ്ധജീവിതം നമ്മുടെ മുൻപിൽ ഒരു വിസ്മയം തന്നെ. വേദനകളിൽനിന്നും സഹനങ്ങളിൽനിന്നും ഒളിച്ചോടാനുള്ള സ്വോഭാവിക മാനുഷിക പ്രവണതക്കു നേരെയുള്ള ഒരു വെല്ലുവിളിയായിരുന്നു ആ സഹോദരിയുടെ എളിയ ജീവിതം. കവി പാടിയതുപോലെ "മനസ്സിൻ മനോഭാവം നല്ലതെങ്കിൽ കണ്ണീർ മുത്തും മാണിക്യമാക്കാമെന്ന്" അവർ ജീവിതത്തിലൂടെ തെളിയിച്ചു. ഓരോ മനുഷ്യ വ്യക്തിയും, അവൻ വിശ്വാസിയാലും അവിശ്വാസിയായാലും തന്റെ ജീവിതം വിശുദ്ധമായി കാത്തു സൂക്ഷിക്കേണ്ടതാണു. മണ്ണും, പുഴുവുമായി ഈ ശരീരം മാറിയാലും അമർത്ത്യമായ ആത്മാവ്‌ അഴിഞ്ഞുപോവുന്നില്ല. വിശുദ്ധി അടങ്ങിയിരിക്കുന്നത്‌ അതിസ്വോഭാവിക കാര്യങ്ങൾ ചെയ്യുന്നതില്ല, മറിച്ച്‌ അനുദിന ജീവിതത്തിലെ നിസ്സാര കാര്യങ്ങൾ സദൂദ്ദേശത്തോടെ ചെയ്യുന്നതിലാണു. ഭോഗത്തേക്കാൾ ശ്രേഷ്ടം ത്യാഗമാണെന്നു കരുതുന്നതിൽ വിശുദ്ധിയുണ്ട്‌, പാപം ചെയ്യാൻ കഴിവുണ്ടായിട്ടും അതു ചെയ്യാതിരിക്കുന്നതിലും വിശുദ്ധിയുണ്ട്‌. നമ്മുടെ ഭവനങ്ങളിൽ, ജോലിസ്ഥലത്ത്‌, സമൂഹത്തിൽ വിശുദ്ധിയുടെ പരിമളം പ്രസരിപ്പിക്കൂന്നവരായി നമുക്കും മാറാം. വിശുദ്ധ അൽഫോൻസാമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ.

8 comments:

Lathika subhash said...

സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതികമായിരുന്ന അല്‍ഫോണ്‍സാമ്മ വിശുദ്ധ പദത്തിലെത്തുന്ന ഈ പുണ്യദിനത്തില്‍ ഈ പോസ്റ്റിന് പ്രസക്തിയുണ്ട്. ഞങ്ങളുടെ കോട്ടയത്തിനടുത്ത് കുടമാളൂരും ആര്‍പ്പൂക്കരയിലും
(അമ്മ ജനിച്ച വീടിന്റെ സമീപ പ്രദേശങ്ങള്‍)വലിയ ആഘോഷങ്ങളാണിന്ന്.

Joker said...
This comment has been removed by a blog administrator.
സരസന്‍ said...

ഹൈറ

മരമാക്രി said...

swadesham evide? paala aano?

മരമാക്രി said...

my mail: maakri.maramaakri@gmail.com

Muralee Mukundan , ബിലാത്തിപട്ടണം said...

വിഷു വിഷാദങ്ങൾ

വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
Off Peak:-
പ്രിയ മനോജ് ഭായി, ഒരു ബിലാത്തി ബൂലോഗ സംഗമം ,മിക്കവാറും മെയ് അവസാനം നടത്താനുള്ളയൊരുക്കത്തിലാണ് ഞങ്ങൾ .
ഇത്തവണത്തെ എന്റെ പോസ്റ്റിൽ യുകെ ബൂലോകരുടെ ലിങ്കുകൾ ചേർത്തിട്ടുണ്ട് കേട്ടൊ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
നാ‍ലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന്‍ 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
Date&Time :- 09-05-2010 & 10.30am To 19.00 pm
Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
:-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
Muralee :-07930134340
Pradeep :-07805027379
Vishnu :-07540426428

Manu said...

nice...she is a challenge for us....